അന്തരീക്ഷ ഘടന
പഠന നേട്ടങ്ങൾ
• വിവിധ അന്തരീക്ഷ മണ്ഡലങ്ങളുടെ സവിശേഷതകൾ വേർതിരിച്ച് പട്ടികപ്പെടുത്താൻ സാധിക്കുന്നു.
• അന്തരീക്ഷത്തിൽ ഉയരത്തിനനുസരിച്ചുള്ള താപവ്യത്യാസങ്ങൾ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കാൻ കഴിവ് നേടുന്നു.
• ഭൂമിയിൽ അനുഭവപ്പെടുന്ന താപവതിയാനത്തിൽ അന്തരീക്ഷ മണ്ഡലങ്ങളുടെ പങ്ക് കണ്ടെത്തി വിശദീകരിക്കാൻ പഠിതാക്കൾ പ്രാപ്തി നേടുന്നു.
ആമുഖം
വായു ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് വായുവിന്റെ ആവരണം ഉള്ള അന്തരീക്ഷം ഉള്ളതുകൊണ്ടാണ്. ഭൂമിയിൽ നിന്നുള്ള ഉയരത്തിനനുസരിച്ച്, വിവിധ ഉയരങ്ങളിലെ താപത്തിനനുസരിച്ച് അന്തരീക്ഷത്തെ വിവിധ മണ്ഡലങ്ങൾ ആയി തിരിച്ചിരിക്കുന്നു.
• ട്രോപ്പോസ് ഫിയർ
• സ്ട്രാട്ടോസ് ഫീയർ
• മിസ്സോസ് ഫിയർ
• തെർമോസ്ഫിയർ
ട്രോപോസ്ഫിയർ
• ഭൂമിയിൽ നിന്നും 13 കിലോമീറ്റർ നീളം വരെ നീണ്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് ട്രോപോസ്ഫിയർ.
• അന്തരീക്ഷ പ്രതിഭാസങ്ങൾ ആയ മഴ മഞ്ഞ കാറ്റ് ഇടിമിന്നൽ തുടങ്ങിയവയെല്ലാം കാണപ്പെടുന്നത് ഈ അന്തരീക്ഷ പാളിയിലാണ്.
• ട്രോപോസ്ഫിയറിനെയും തൊട്ട് മുകളിലുള്ള അന്തരീക്ഷ പാളിയെയും തമ്മിൽ വേർതിരിക്കുന്ന സംക്രമണ മേഖലയാണ് ട്രോപ്പോ പാസ്.
സ്ട്രാറ്റോസ്ഫിയർ
• ട്രോപോസില്‍ നിന്നു തുടങ്ങി ഏകദേശം 50 കിലോമീറ്റർ നീണ്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് സ്ട്രാറ്റോസ്ഫിയർ.
• ഓസോൺ പാളി കാണപ്പെടുന്നു.
• ജെറ്റ് വിമാനങ്ങളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നു.
• സ്ട്രാറ്റോസ്ഫിയർ നെയിം തൊട്ടുമുകളിലുള്ള അന്തരീക്ഷ പാളിയെയും തമ്മിൽ വേർതിരിക്കുന്ന സംക്രമണ മേഖലയാണ് സ്ട്രാറ്റോ പാസ്.
• മിസ്സോസ്ഫിയർ
• 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ നീണ്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് മിസോസിയർ.
• ഉൽക്കകൾ വന്ന് പതിക്കുകയും ഗുരുത്വാകർഷണം മൂലം കത്തിച്ചാരമാവുകയും ചെയ്യുന്നു.
• മിസോസ്ഫിയറിനെയും തൊട്ടുമുകളിലുള്ള അന്തരീക്ഷ പാളിയെയും തമ്മിൽ വേർതിരിക്കുന്ന സംക്രമണ മേഖലയാണ് മിസോ പാസ്.
തെർമോസ്ഫിയർ
• 80 കിലോമീറ്റർ മുതൽ 600 കിലോമീറ്റർ വരെ നീണ്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ.
• തെർമോസ്ഫിയറിൻറെ താഴ്ന്ന വിധാനങ്ങൾ അയണോസ്ഫിയർ എന്നറിയപ്പെടുന്നു.
• റേഡിയോ തരംഗങ്ങളുടെ സഞ്ചാരം സാധ്യമാക്കുന്നു.
അന്തരീക്ഷ ഘടനയിലെ താപനില
• ട്രോപോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരം കൂടുന്തോറും ഒരു ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപം കുറഞ്ഞുവരുന്നു.
• സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്നതനുസരിച്ച് താപനിലയിൽ വ്യത്യാസമില്ല അതിനാൽ സമതാപമേഖല എന്നറിയപ്പെടുന്നു.
• മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപനില കുറഞ്ഞുവരുന്നു അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നു.
• തെർമോസ്ഫിയറിൽ ഉയരം കൂടുന്നതനുസരിച്ച് താപനില ഗണ്യമായി വർദ്ധിക്കുന്നു.
Click here to view my presentation